ബൂലോകത്തെ ഒരേയൊരു ചര്‍ച്ചാവേദി ...ബ്ലോത്രം ഇ-ചര്‍ച്ച........ഇതില്‍ നിങ്ങളാണ് താരം....പോസ്റ്റുകളല്ല പ്രധാനം നിങ്ങളുടെ കമെന്റുകളാണ് പ്രധാനം ....നിങ്ങള്‍ ഇതില്‍ പങ്കെടുക്കാന്‍ വെറും നിങ്ങളുടെ അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്തുക...മറു വാദങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു...വീണ്ടും നിങ്ങള്ക്ക് അഭിപ്രായം അറിയിക്കാം....നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു ലോകം മുഴുവനുണ്ട്‌ ...ഉടന്‍ തന്നെ കമെന്റ് അറിയിക്കൂ .......

നിയമാവലി -ബ്ലോത്രം E-ചര്‍ച്ച

August 20, 2009


1. ഓരോ തവണയും പുതിയ പുതിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്നാഗ്രഹിക്കുന്നു എങ്കിലും സമയ കുറവ് ഒരു പ്രശ്നം ആയതിനാല്‍ സമയ കാലയളവ് മാറാന്‍ ഇടയുണ്ട്
2. ഔദ്യോഗികം ആയ ചര്‍ച്ചക്ക് തുടക്കം കുറിക്കുന്നത് ബ്ലോഗ്‌ അഡ്മിന്‍ ആയിരിക്കും .തുടര്‍ന്ന് അഭിപ്രായ രൂപത്തിലല്ല നിങ്ങള്‍ ഇതില്‍ പങ്കെടുക്കേണ്ടത് നിങ്ങള്‍ ഒരു സംഭാഷണ രീതിയില്‍ ഇതിനെ കൊണ്ട് പോകുക .....
3. നിങ്ങളുടെ പങ്കാളിത്തം കമന്റ്‌ ഫോമിലാണ് അറിയിക്കേണ്ടത് പിന്നെ ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശങ്ങളും അഭിനന്ദനങളും ചര്‍ച്ച പോസ്റ്റില്‍ ഇടാതിരിക്കാന്‍ ശ്രമിക്കുക അങ്ങനെയുള്ളവ സന്ദര്‍ശക ഡയറിയില്‍ മാത്രം അറിയിക്കുക .
4. ചര്‍ച്ചകള്‍ വഴിവിട്ടു പോകുന്നതും വിഷയത്തില്‍ നിന്നകന്നു പോകുന്നതും അനുവദിക്കുന്നതല്ല ...ഇത്തരം കാര്യങ്ങളില്‍ ബ്ലോഗ്‌ അഡ്മിന്‍ അന്തിമ തീരുമാനം എടുക്കുന്നതായിരിക്കും .ചര്‍ച്ചക്ക് വിപരീത ഫലം ഉണ്ടാക്കുന്ന വാദങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരം അഡ്മിന് ഉണ്ടായിര്‍ക്കും.

5. ബൂലൊകത്തെ അനാവശ്യവും അപ്രസക്തവും ആഭാസപരവും ആയ വിഷയങ്ങള്‍ ചര്‍ച്ചക്ക് ഉള്പെടുതുന്നതല്ല .
6. ചര്‍ച്ചയില്‍ അനോണിമസ്‌ അഭിപ്രായങ്ങള്‍ അനുവദിക്കുന്നതല്ല .
7) .ചര്‍ച്ചകളില്‍ അസഭ്യം ,ചീത്തവിളി ,മതവിദ്വേഷം,ആക്രമണ സ്വഭാവം എന്നിവ അനുവദിക്കുന്നതല്ല .ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പരസ്പര ബഹുമാനം വെച്ച് പുലര്‍ത്തുക ..നിങ്ങളുടെ സ്വഭാവം ആണ് നിങ്ങളുടെ വാദങ്ങളില്‍ പ്രതിഫലിക്കുന്നത് എന്ന് മനസിലാക്കുക .അതിനാല്‍ വളരെ അച്ചടക്കത്തോടെ പങ്കെടുക്കുക .
8. ചര്‍ച്ചയുടെ കാലാവധിയും ,ഘടനയും മറ്റുമുള്ള കാര്യങ്ങള്‍ അട്മിനില്‍ നിക്ഷിപ്തം ആണ് .
9. അടുത്ത ചര്‍ച്ച തുടങ്ങുമ്പോള്‍ അതിനു മുന്‍പായി തലേ ചര്‍ച്ചയുടെ പൂര്‍ണ രൂപം (വാദ പ്രതിവാധങ്ങള്‍ ഉള്‍പെടെ)പോസ്റ്റായി പ്രസിദ്ധീകരിക്കും ഒപ്പം അനുമാനവും ...കൂടെ ചര്‍ച്ചയിലെ ആകര്‍ഷകവും വിജ്ഞാന പ്രദവും ആയ വാദങ്ങള്‍ വേര്‍തിരിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്യും ..

10. ഒരാള്‍ക്ക്‌ എത്ര തവണ വേണമെങ്കിലും വാദങ്ങള്‍ ഉന്നയിക്കാവുന്നതാണ് ...വ്യെക്തിപരം ആയ വൈരാഗ്യമോ വിദ്വേഷമോ ഒന്നും അനുവദിക്കുന്നതല്ല .വാദങ്ങള്‍ അറിയിക്കുമ്പോള്‍ നിര്‍ബന്ധം ആയും 'EMAIL FOLLOW UP' നിര്‍ബന്ധം ആയും ACTIVATE ചെയ്യുക ..ഇതില്ലോടെ നിങ്ങളുടെ അഭിപ്രായത്തിന്റെ മറുപടിയും അതെ തുടര്‍ന്നുള്ള വാദങ്ങളും അപ്പൊ തന്നെ നിങ്ങള്ക്ക് മെയില്‍ ആയി ലഭിക്കും അതിനാല്‍ ചര്‍ച്ചയില്‍ ഇപ്പോഴും നിങ്ങള്‍ പങ്കാളികള്‍ ആകാന്‍ കഴിയും .

11. ഈ ചര്‍ച്ചയില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തില്‍ ഉള്ള പ്രശങ്ങള്‍ക്ക് ബ്ലോത്രമോ അട്മിനോ ഉത്തരവാദി ആയിരിക്കുന്നതല്ല .

12. ഈ നിയമാവലിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം ബ്ലോത്രത്തിനു ഉണ്ടായിര്‍ക്കുന്നതാണ് ..

13. ഈ നിയമാവലി അനുസരിക്കാത്തവരെ ചര്‍ച്ചയില്‍ നിന്ന് പുറംതള്ളുന്നതാണ് .
ഇതിനുള്ള അവകാശം അട്മിനുണ്ട് ...

4 വാദങ്ങള്‍:

Manoj മനോജ് said...

ആദ്യമേ അഭിനന്ദങ്ങളും ആശംസകളും.

“1. ഓരോ ദിവസവും പുതിയ പുതിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം..
8. ചര്‍ച്ചയുടെ കാലാവധിയും,ഘടനയും മറ്റുമുള്ള കാര്യങ്ങള്‍ അട്മിനില്‍ നിക്ഷിപ്തം ആണ്.
9. അടുത്ത ചര്‍ച്ച തുടങ്ങുമ്പോള്‍ അതിനു മുന്‍പായി തലേ ചര്‍ച്ചയുടെ പൂര്‍ണ രൂപം (വാദ പ്രതിവാധങ്ങള്‍ ഉള്‍പെടെ)പോസ്റ്റായി പ്രസിദ്ധീകരിക്കും”

ഈ പോയിന്റുകള്‍ പരസ്പര വിരുദ്ധമാണോ എന്ന് സംശയം. ആദ്യത്തെ പോയ്ന്റ് നോക്കിയാല്‍ ചര്‍ച്ചകള്‍ എത്രമാത്രം ഉപകാരപ്പെടുമെന്നറിയില്ല കാരണം എന്നും പല വിഷയങ്ങള്‍ ചര്‍ച്ചയായാല്‍ ചര്‍ച്ച എങ്ങുമെത്താതെ വരില്ലേ? കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്ത വ്യക്തികള്‍ പുതിയ ചര്‍ച്ചകളിലേയ്ക്ക് ചേക്കേറുമ്പോള്‍ സ്വാഭാവികമായും പഴയ ചര്‍ച്ച എങ്ങുമെത്താതെയാകില്ലേ?

പോയിന്റ് 9ല്‍ പറയുന്ന പോലെയെങ്കില്‍ ഒരു ദിവസം മാത്രമേ ചര്‍ച്ച ചെയ്യുവാന്‍ സമയം കിട്ടുകയുള്ളൂ!

പോയിന്റ് 8ല്‍ പറയുന്നതില്‍ നിന്നും ഓരോ ചര്‍ച്ചകള്‍ക്കുമുള്ള സമയം ഒരു പോലെയായിരിക്കില്ല എന്ന് വരില്ലേ....

ചര്‍ച്ചകള്‍ക്ക് ഒരു മിനിമം ദിവസം നല്‍കുന്നുവെങ്കില്‍... ചര്‍ച്ച നന്നായി പോകുന്നുവെന്ന് അഡ്മിനിക്ക് തോന്നുവെങ്കില്‍ സമയപരിധി നീട്ടുകയും ആവാമല്ലോ.....

ഒരിക്കല്‍ കൂടി ആശംസകള്‍....

ജിക്കൂസ് ! said...

മനോജ്‌ ..നിങ്ങളുടെ അഭിപ്രായത്തിന് വളരെ അധികം നന്ദി ......
മനോജ്‌ തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് വളരെ അധികം നന്ദി ....പക്ഷെ നിങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം പ്രാവര്‍ത്തികം അല്ല ....ക്ഷമിക്കണം.....കാലാവധിയില്‍ വ്യെത്യാസമുണ്ടാകാതിരിക്കാന്‍ പരമാവധി ശ്രെമിക്കും പക്ഷെ ഇപ്പോഴും അത് പാലിക്കാന്‍ പറ്റുമോയെന്ന് അറിയില്ല....
തുടര്‍ന്നും സഹകരങ്ങള്‍ പ്രതീക്ഷിക്കുന്നു ....
----അഡ്മിന്‍

Tijo said...

ഗുണ്ടായിസം നമ്മുടെ നാടിന്റെ ശാപമാണു്‌. അഴിമതിയും, ഗുണ്ടായിസവും തടയണമെങ്കില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. നിയമനിര്‍മ്മാണത്തിനു പരമാവധി നിഷ്പക്ഷമായവരെ കണ്ടെത്തണം. ഭരണകക്ഷിയായാലും, പ്രതിപക്ഷം ആയാലും എല്ലാ രാഷ്ട്രീയപാര്‍ട്ട്കളേയും നിയമത്തിന്റെ ചട്ടക്കൂട്ടില്‍ കൊണ്ടുവരണം. അപകടകാരിയായ ഗുണ്ടകളെ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവു്‌ ഇറക്കണം. അതിനു പ്രത്യേക സേനയെതന്നെ നിയമിക്കണം. പണവും, സ്വാധീനവും, അധികാരവും ഉണ്ടെങ്കില്‍ ആര്‍ക്കും ആരേയും രക്ഷിക്കാം അല്ലെങ്കില്‍ ശിക്ഷിക്കാം എന്ന നിലപാടു്‌ ഇല്ലാതാക്കണം. സ്വാര്‍ത്ഥരായ ചില രാഷ്ട്രീയപാര്‍ട്ടികളും, അധികാരമോഹികളായ ചില വ്യക്തികളും ചേര്‍ന്നാണു ശരിക്കും ഗുണ്ടായിസം വളര്‍ത്തിയതും നിലനിര്‍ത്തിപോരുന്നതും എന്നതു എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യമാണു്‌. ഒരുവിധ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇത്തരത്തിലുള്ള ഗുണ്ടകളുടെ സേവനം രഹസ്യമായിട്ടും, പരസ്യമായിട്ടും തേടാറുണ്ടെന്നതു പരസ്യമായ ഒരു രഹസ്യമാണു്‌. പണത്തിന്റേയും അധികാരത്തിന്റേയും ലഹരിയില്‍ ചിലര്‍ അഴിഞ്ഞാടുമ്പോള്‍, എളുപ്പമാര്‍ഗ്ഗത്തില്‍ക്കൂടി പണം സമ്പാദിക്കാനും അധികാരങ്ങള്‍ കരസ്ഥമാക്കാനും യുവജനങ്ങള്‍ ഗുണ്ടായിസത്തിലേക്കു ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണിന്നു്‌. ഇതിനു എത്രയും വേഗം ഒരു പ്രതിവിധി കാണാന്‍ കഴിയാതെപോയാല്‍ അടുത്ത തലമുറ വഴിപിഴച്ചുപോകും എന്നതു ഉറപ്പാണു്‌ !

Jaison said...

അവാര്‍ഡുകളാണ് മലയാള സിനിമയെ നശിപ്പിക്കുന്നത് . എല്ലാവരും അംഗീകരിക്കുന്ന ജനപ്രിയവും അതെ സമയം കഥാ മൂല്യവും ഉള്ള ചിത്രങ്ങള്‍ക്ക് ആവണം അവാര്‍ഡ് നല്‍കേണ്ടത്. അല്ലാതെ അവാര്‍ഡ് നല്‍കുമ്പോള്‍ മാത്രം ജനം അറിയുന്ന ചിത്രങ്ങള്‍ക്ക് ആവരുത്.
ചെമ്മീന്‍ മലയാള സിനിമയെ ലോകത്തിനു പരിചയപ്പെടുത്തിയ ഒരു കാലം ഉണ്ടായിരുന്നു . ഒരു തലമുറയുടെ ജീവിതവും അതിന്റെ ഭാഗമായ്‌ വരുന്ന കൊച്ചു കൊച്ചു സംഭവങ്ങളും കോര്‍ത്ത്‌ ഇണക്കിയപ്പോള്‍ വളരെ മികച്ച ഒരു ചിത്രമായ്‌ . സിനിമ കാണാന്‍ ഉള്ള സൌകര്യങ്ങള്‍ തീരെ കുറവായ ആ കാലത്ത് ചെമ്മീന്‍ എന്ന സിനിമ കാണാത്ത മലയാളികള്‍ കുറവായിരുന്നു.
എന്നാല്‍ ഇന്നത്തെ ഒരു അവാര്‍ഡ് സിനിമ എത്ര മലയാളികള്‍ കാണുന്നുണ്ട്. സമകാലീന വിഷയങ്ങളോട് ഒട്ടും നീതി പുലര്‍ത്താതെ ഇറങ്ങുന്നവയാണ് മിക്ക അവാര്‍ഡ് സിനിമകളും.
ഭാരത സ്ത്രീകളുടെ ഭാവ ശുദ്ധിയെ വാനോളം പുകഴ്ത്തുന്നവര്‍ , ഭര്‍ത്താവില്‍ നിന്ന് കിട്ടേണ്ട സുഖം കാമുകനില്‍ കണ്ടെത്തുന്ന ഭാര്യയടെ കഥയുമായ് എത്തിയ ഒരേകടല്‍ , അവാര്‍ഡിന് പരിഗണിച്ചു. എന്നാല്‍ ഭര്‍ത്താവിനെയും മകളെയും സ്നേഹിക്കുന്നതിനു ഇടയില്‍ സ്വന്തം ജീവിതം മറന്ന വെറുതെ ഒരു ഭാര്യയെ മറന്നു.
ഒരിക്കല്‍ രണ്ടു ആണും നാലു പെണ്ണും കൊണ്ട് നേടാന്‍ കഴിയാത്തത് എന്നതില്‍ ചെറിയ മാറ്റം വരുത്തി നാലു ആണും രണ്ടു പെണ്ണും എന്നാക്കി നേടാന്‍ ശ്രമിക്കുന്ന നാണം കെട്ട കളികള്‍ . എത്ര മലയാളികള്‍ ഇവ കാണുന്നു .

ഇവിടെ കഴിവുള്ളവര്‍ പുറം തള്ളപ്പെടുന്നു. സത്യത്തില്‍ ജൂറിയുടെ നാവില്‍ നിന്ന് വീഴുന്ന രണ്ടക്ഷരത്തിന് , ജന കോടികളുടെ ശബ്ദ ത്തേക്കാള്‍ വില കല്‍പ്പിക്കുന്ന നാണം കെട്ട ഈ രീതി ക്ക് മാറ്റം വരണം .

Post a Comment

N:Bഒരാള്‍ക്ക്‌ എത്ര തവണ വേണമെങ്കിലും വാദങ്ങള്‍ ഉന്നയിക്കാവുന്നതാണ് ...വാദങ്ങള്‍ അറിയിക്കുമ്പോള്‍ നിര്‍ബന്ധം ആയും EMAIL FOLLOW up നിര്‍ബന്ധം ആയും ACTIVATE ചെയ്യുക..(വാദങ്ങള്‍ അറിയിക്കുന്നവര്‍ കമന്റ്‌ ബോക്സിനു താഴെയുള്ള SUBSCRIBE ബട്ടണ്‍ ക്ലിക്ക്‌ ചെയ്തു ACTIVATE) ചെയ്യുക.ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശങ്ങളും അഭിനന്ദനങളും ചര്‍ച്ച പോസ്റ്റില്‍ ഇടാതിരിക്കാന്‍ ശ്രമിക്കുക അങ്ങനെയുള്ളവ സന്ദര്‍ശക ഡയറിയില്‍ മാത്രം അറിയിക്കുക .
വാദങ്ങളില്‍ ലിങ്കുകള്‍ ചേര്‍ക്കാന്‍ ഈ ഫോര്‍മാറ്റ്‌ ഉപയോഗിക്കുക ..
<a href="web address">text to be displayed </a>

Followers

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP