ബൂലോകത്തെ ഒരേയൊരു ചര്‍ച്ചാവേദി ...ബ്ലോത്രം ഇ-ചര്‍ച്ച........ഇതില്‍ നിങ്ങളാണ് താരം....പോസ്റ്റുകളല്ല പ്രധാനം നിങ്ങളുടെ കമെന്റുകളാണ് പ്രധാനം ....നിങ്ങള്‍ ഇതില്‍ പങ്കെടുക്കാന്‍ വെറും നിങ്ങളുടെ അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്തുക...മറു വാദങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു...വീണ്ടും നിങ്ങള്ക്ക് അഭിപ്രായം അറിയിക്കാം....നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു ലോകം മുഴുവനുണ്ട്‌ ...ഉടന്‍ തന്നെ കമെന്റ് അറിയിക്കൂ .......

ഷെഡ്യൂള്‍ 2 പൂര്‍ണ റിപ്പോര്‍ട്ട് .......

September 19, 2009

ഷെഡ്യൂള്‍ 2 പൂര്‍ണ റിപ്പോര്‍ട്ട്

സിനിമാരംഗം :മലയാളം v/s അന്യഭാഷാ .
യഥാര്‍ത്ഥ ചര്ച്ച കാണാന്‍ ഇവിടെ ക്ലിക്കുക
 • അന്യഭാഷാ ചിത്രങ്ങളെയും മലയാള ചിത്രങ്ങളെയും പച്ചയായി വിസ്തരിക്കുന്നു............
 • നിങ്ങള്‍ പറയൂ മലയാളമോ അതോ മറ്റു ഭാഷ ചിത്രങ്ങളോ മികച്ചത്.........................

അനുഭവ സമ്പന്നരുടെ അനുഗ്രഹീതം ആയ കേദാരം ആണ് ഇന്ത്യന്‍ സിനിമ രംഗം ...എല്ലാംസംസ്ഥാനങളും അവരുടേതായ സംഭാവനകള്‍ നല്കി ലോക സിനിമയില്‍ തന്നെ ഇന്ത്യയെ ഉയര്‍ത്തിപിടിക്കാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ ഇന്നു ഇന്ത്യയില്‍ വന്നു കഴിഞ്ഞിരിക്കുകയാണ് ...... മഹാ സംരംഭത്തില്‍ വിലമതിക്കാന്‍ ആവാത്ത സംഭാവനകള്‍ നമ്മുടെ കൊച്ചു കേരളവും നല്കികൊണ്ടിരിക്കുകയാണ് ....ഇന്ത്യന്‍ സിനിമാ രംഗത്ത് മാത്രം അല്ല ലോക സിനിമാ രംഗത്ത് തന്നെ റസൂല്‍ പൂക്കുട്ടി എന്ന അതികായനിലൂടെ മലയാളം ഓസ്കാര്‍ അവാര്‍ഡ്‌ വേളയില്‍ പോലും ശ്രദ്ധിക്കപ്പെട്ടു എന്നത് അഭിമാനപൂര്‍വ്വം ആയ വസ്തുത ആണ്....എന്നാല്‍ നൂതന സാങ്കേതിക വിദ്യകളും യുവ നടീ നടന്മാരുടെ ചോരത്തിളപ്പും ഹിന്ദി -തമിഴ് സിനിമയെ ജനപ്രിയം ആക്കുന്നു എന്ന വസ്തുതയും നാം മറക്കേണ്ട ....മലയാള സിനിമകള്‍ ഇന്നു ജന ഹൃദയങ്ങളില്‍ എത്ര മാത്രം സ്ഥാനം പിടിക്കുന്നു എന്നത് വളരെ പ്രാധാന്യത്തോട് കൂടി ചര്‍ച്ച ചെയ്യപെടെണ്ട ഒന്നാണ് ...ഒരു സിനിമയുടെ ഒട്ടുമിക്ക ഘടകങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപെടാം ... ചര്‍ച്ചയില്‍ മലയാള സിനിമയുടെ ഭാവിയും ഭൂതകാലവും വര്‍ത്തമാനവും വിഷയങ്ങള്‍ ആകുന്നു ...റെക്കോഡുകള്‍ തകര്‍ത്തു വാരുന്ന തമിഴ് ഹിന്ദി സിനിമകള്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്നത്തെ മലയാള സിനിമ രംഗത്തിനു കഴിയുന്നുണ്ടോ?കേന്ദ്ര അവാര്‍ഡുകളില്‍ 11 മലയാളികള്‍ അര്‍ഹര്‍ ആയെങ്കില്‍ പോലും ജനപ്രിയം ആകാന്‍ മലയാള സിനിമക്കു കഴിയുമോ? മലയാളികള്‍ ഇവയെ എങ്ങനെ സ്വീകരിക്കുന്നു?സിനിമ തൊഴിലാളികളുടെ തറവാടായ അമ്മയും മാക്ടയും എട്ടായി പിളരുമ്പോള്‍നഷ്ടമാകുന്നത് വന്‍ ജോടികളെ ആണ് ..ഇത്തരത്തിലുള്ളപ്രവര്‍ത്തകരെ ഒരുമിച്ചു കൊണ്ടുവരാന്‍ കഴിയാത്തത് ആണ്മലയാള സിനിമയുടെ ശാപം എന്ന് പറഞ്ഞെ പറ്റൂ ...സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി അടിച്ച് പിരിയുന്ന ഇവര്‍ ഒരു മഹത്തായ ഒരുസംസ്കാരത്തെ ആണ് മുറിവ് ഏല്‍പ്പിക്കുന്നത് ....
ചര്‍ച്ചയില്‍ കടന്നു പോകുന്ന ചില വിഷയങ്ങള്‍...
 • മലയാള സിനിമാരംഗം:ഇന്നും ഇന്നലെയും.....
 • മലയാള സിനിമയില്‍ ആധുനികവല്കരണം .
 • മലയാള സിനിമാതാരങ്ങളുടെ അന്യഭാഷാ കടന്നുകയറ്റം .
 • അവാര്‍ഡുകള്‍ ധാരാളം ഉണ്ടെങ്കിലും കഴിവുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുന്നുണ്ടോ?
 • മലയാള സിനിമ രംഗത്ത് കുത്തക രീതി വ്യാപകം ആണോ?
 • മലയാളത്തിലെ നായികാ പ്രാധാന്യം .
 • മലയാള സിനിമ രംഗത്ത് ഒരു മൂല്യച്യുതി സംഭവിച്ചിട്ടുണ്ടോ?
 • കേരളത്തില്‍ സിനിമകള്‍ക്ക്‌ ഒരു സുവര്‍ണ കാലഘട്ടം ആണോ ഇപ്പോഴത്തെ സാഹചര്യം ?
 • അന്യഭാഷാചിത്രങ്ങളുടെ വല്ലാത്ത കടന്നു കയറ്റം മലയാളത്തിനു ഭീഷണി സൃഷ്ട്ടിച്ചിട്ടുണ്ടോ?
 • ദൃശ്യമാദ്ധ്യമങ്ങളുടെ ഉത്ഭവം സിനിമ പ്രദര്‍ശനത്തിനു ഉയര്‍ത്തുന്ന വെല്ലുവിളികള്‍ .
 • വ്യാജ സി .ഡി നിര്‍മാണവും ഇന്റര്‍നെറ്റിലൂടെ വ്യാജ പ്രിന്റുകള്‍ പരക്കുന്നതും പൂര്‍ണമായും നിരോധിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ടോ?
 • മാക്ട ,അമ്മ പോലുള്ള സിനിമ പ്രവര്‍ത്തക സംഘടനകളില്‍ ഉണ്ടാകുന്ന പിളര്‍പ്പുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ .
 • ബിസിനെസ്സ്‌ ലക്ഷ്യം മാത്രം വെച്ചു പുലര്‍ത്തുന്ന സിനിമ ചിത്രീകരണ രീതി ഇന്നു പ്രാബല്യത്തില്‍ ഉണ്ടോ?
 • ഇന്നത്തെ തലമുറയെ ആകര്‍ഷിക്കാന്‍ പറ്റുന്ന തലത്തില്‍ മലയാളം എത്തുന്നുണ്ടോ?
 • ഗ്ലാമര്‍ പരിവേഷവും സിക്സ് പാക്കും പ്രണയ കഥകളിലെ വ്യത്യെസ്തതയും തമിഴ് -ഹിന്ദി സിനിമകളെ എങ്ങനെ പരിപോഷിപ്പിക്കുന്നു?
 • സിനിമാശാലകളിലെ ജനങളുടെ കുറവും സിനിമകളുടെ മൂല്യ തകര്‍ച്ചയും ജനങളുടെ സമയ കുറവും എങ്ങനെ ബന്ധപെട്ടിക്കുന്നു?
 • മലയാത്തിലെ ഇന്നത്തെ തിരകഥകളെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?അവ പഴയ യാഥാസ്ഥിക രീതിയില്‍ നിന്നും മാറിയിട്ടില്ല എന്ന് കരുതുന്നോ?
 • താരാരധനയും ഫാന്‍സ്‌ പ്രസ്ഥാനവും സിനിമയെ വളര്‍ത്തുന്നോ അതോ തളര്‍ച്ച പ്രദാനം ചെയ്യുന്നോ?
 • അടുത്തിടയ്ക്ക് സിനിമാ ചിത്രീകരണത്തില്‍ വന്ന നിയമാവലി എന്തെങ്കിലും നല്ലത് ഉണ്ടാകുമോ?
  *A Malayalam film should not cost more than Rs.3.5 crores *No Malayalam film should be shot longer than 45 days.*Only 60 raw film rolls can be used to shoot a Malayalam film.*The shooting should commence at 7 am.*Only the producer is allowed to use a mobile phone on the sets.*etc....
 • നിര്‍മാതാക്കളുടെ സാമ്പത്തിക പ്രശ്നങ്ങളും നൂതന സാങ്കേതിക വിദ്യകളുടെ അഭാവവും എങ്ങനെ ബന്ധപെട്ടിരിക്കുന്നു?
 • തമിഴ് സിനിമയുടെ അതി നൂതനം ആയ മാര്‍കെടിംഗ് തന്ത്രം മലയാളത്തിനു ശാപമോ?
 • പണ്ടുള്ള മലയാളത്തിലെ ജോടികള്‍ ഇന്നു എന്തുകൊണ്ട് ഉണ്ടാകുന്നില്ല?
മലയാള സിനിമയുടെ പ്രശങ്ങളെ കുറിച്ചു ബാബുരാജും ,രാജ്മോഹനും എഴുതിയിരിക്കുന്നത് ശ്രദ്ധിക്കൂ.

സമകാലിക മലയാള സിനിമയുടെ പ്രശ്നങ്ങള്‍

എങ്ങുനിന്നോ കടംകൊണ്ട ഏതോ സിദ്ധാന്തത്തിന്റെ മാറ്റൊലിയാകാം കേരളത്തിലും ഇപ്പോള്‍ നാം കേള്‍ക്കുന്നത്‌. ഇത്തരം പുതിയ നിര്‍വ്വചനങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ ഒന്നു വ്യക്തമാകും, ഇഴഞ്ഞുനീങ്ങുന്ന ആര്‍ട്ട്‌ സിനിമയുടെ പഴയകാല സങ്കല്‍പ്പമാണ്‌ പുതുതലമുറയിലെ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയെന്ന കണ്ടെത്തലും, പ്രശ്നപരിഹാരമായി വേഗതയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവും യഥാര്‍ത്ഥ പ്രശ്നങ്ങളെ അതി-ലളിതവത്‌കരിക്കുവാനുള്ള ശ്രമം മാത്രമാണ്‌. സമകാലിക വിഷയങ്ങളെ മുന്‍നിര്‍ത്തി ഒട്ടുംതന്നെ ഇഴഞ്ഞുനീങ്ങാതെ, ആരിലും വിരസതയുളവാക്കാതെ സൃഷ്ടിക്കപ്പെടുന്ന ഇന്നത്തെ മലയാള സമാന്തര സിനിമ പക്ഷെ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ പല ആവര്‍ത്തി ചവച്ചുതുപ്പിയ സാമൂഹിക പ്രശ്നങ്ങളുടെ ബിംബങ്ങള്‍ ഒരിക്കല്‍ക്കൂടി പുനര്‍സൃഷ്ടിക്കുവാനുള്ള ദുര്‍ബല ശ്രമങ്ങള്‍ മാത്രമായി തരം താഴുന്നു. വര്‍ത്തമാന പത്രങ്ങളുടെയും വാര്‍ത്താചാനലുകളുടെയും അതിപ്രസരം തന്നെയുള്ള നമ്മുടെ നാട്ടില്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്ക്‌ എത്തിക്കേണ്ട ദൗത്യം ചലച്ചിത്രകാരന്മാര്‍ കൂടി ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഏറ്റവും ഉപരിപ്ലവമായ രീതിയില്‍ സമൂഹത്തിന്റെ പ്രശ്നങ്ങളെ മനസിലാക്കുന്ന സിനിമാ സംവിധായകര്‍ സന്ദേശവാഹകരുടെയും ഉപദേശികളുടെയും വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും പരിഹാസ്യമായ കാഴ്ചതന്നെ. Abbas Kiarostami യുടെ പ്രസിദ്ധമായ ആ വാചകം ഇവിടെ ഉദ്ധരിക്കട്ടെ: "If I want to deliver messages, I would rather be a postman".


പുതിയ ആര്‍ട്ട്‌ സിനിമക്ക്‌ ഒരു പുതിയ ഫോര്‍മുല (പ്രമേയം, രൂപം, വേഗം എന്നിങ്ങനെ) ഉണ്ടാക്കിയെടുക്കുന്നതില്‍ കവിഞ്ഞ്‌ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന സിനിമാ രംഗത്തെ ഈ പുതിയ ചിന്തകള്‍ക്ക്‌ പ്രസക്തിയൊന്നുമുണ്ടെന്ന് തോന്നുന്നില്ല. സമകാലിക ലോകസിനിമയെ അടുത്തറിഞ്ഞാല്‍ ഒന്നു വ്യക്തമാകും, ഒരു സിനിമ വേഗതയുള്ളതാണോ ഇഴഞ്ഞു നീങ്ങുന്നതാണോ പരീക്ഷണാത്മകമാണോ എന്നതല്ല, മറിച്ച്‌, അതിന്റെ ആന്തരികമായ ഉള്‍ക്കരുത്തുതന്നെയാണ്‌ അതിനെ മഹത്തരമാക്കുന്നത്‌. എല്ലാക്കാലത്തും ഉള്‍ക്കരുത്തുള്ള സിനിമകളുണ്ടാവുന്നത്‌ ചലച്ചിത്രകാരന്റെ ആഴത്തിലുള്ള, അന്വേഷണങ്ങളില്‍നിന്നും ഉള്‍ക്കാഴ്ചകളില്‍നിന്നുമാണ്‌. ഇത്തരം അന്വേഷണങ്ങള്‍ ഉണ്ടാവുന്നത്‌ ഒരുപക്ഷെ സാംസ്കാരികമായ ചലനാത്മകതയില്‍നിന്നുമായിരിക്കാം, തീര്‍ച്ചയായും പഴയതോ പുതിയതോ ആയ ഫോര്‍മുലകളില്‍നിന്നുമല്ല. മലയാള സിനിമയില്‍ ഇന്ന് ഇത്തരം അന്വേഷണങ്ങള്‍ ഇല്ലാതെ വരുന്നത്‌ സാംസ്കാരികമായ നിശ്ചലതിയില്‍നിന്നുമാവുമോ? ഒരു കലാകാരന്‍ എന്ന നിലയില്‍ പുതിയ സംവിധായകന്റെ പ്രധാന വെല്ലുവിളി എല്ലാത്തരത്തിലുമുള്ള ഫോര്‍മുലകള്‍ക്കും ട്രെന്‍ഡുകള്‍ക്കും ഉപരിയായി സ്വന്തമായ അന്വേഷണങ്ങള്‍ നടത്തുകയെന്നതാണ്‌.

ലോകസിനിമയുടെ ഭൂപടത്തില്‍ ഒരു ചെറിയ സ്ഥാനമെങ്കിലുമുണ്ടായിരുന്ന മലയാളസിനിമയെ പുതിയ തലമുറക്ക്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നതായിരിക്കാം ഒരുപക്ഷെ മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി. പുതിയ തലമുറയിലെ സംവിധായകരേറെയും ഏറ്റവും ഉപരിപ്ലവമായ രീതിയില്‍ സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപദേശ സിനിമയിലേക്ക്‌ കൂപ്പുകുത്തിയിരിക്കുന്നു എന്നതാണ്‌ നമ്മുടെ സിനിമയുടെ പ്രതിസന്ധി.

മലയാള സമാന്തര സിനിമയുടെ ക്ഷീണത്തിനുകാരണം ഏതായാലും പ്രേക്ഷകനല്ല. പ്രേക്ഷകന്റെ നിലവാരത്തിലേക്കുയരാത്ത ചലച്ചിത്രകാരന്‍ തന്നെയാണ്‌. ഇതിന്‌ ഉപോല്‍ബലകമായി പറയാവുന്നത്‌, ഉന്നതനിലവാരമുള്ള മലയാള വായനയേക്കുറിച്ചാണ്‌. സോദ്ദേശ സാഹിത്യത്തെ പിന്‍തള്ളി വന്‍മുന്നേറ്റങ്ങള്‍ തന്നെ നടന്നിട്ടുള്ള മലയാള സാഹിത്യത്തിന്‌ പഴയതലമുറയിലും പുതിയതലമുറയിലും പെട്ട വായനക്കാര്‍ ഇന്നും ഉണ്ടെന്നത്‌ സൂചിപ്പിക്കുന്നത്‌ മലയാളത്തിലെ വായനക്കാരന്റെ ഉയര്‍ന്ന നിലവാരത്തെയാണ്‌. ഇവരൊക്കെത്തന്നെയാകുമല്ലോ നല്ല മലയാളസിനിമയുടെ പ്രേക്ഷകരും! .---------------------------------------------------

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ............
*അഭിജിത്ത്
*ജൈസണ്‍
*മണല്‍ത്തരി
ചര്‍ച്ചയുടെ പൂര്‍ണ രൂപം


ADMIN SAID....
# മലയാള സിനിമാരംഗം:ഇന്നും ഇന്നലെയും.....
# മലയാള സിനിമയില്‍ ആധുനികവല്കരണം .
# മലയാള സിനിമാതാരങ്ങളുടെ അന്യഭാഷാ കടന്നുകയറ്റം .
# അവാര്‍ഡുകള്‍ ധാരാളം ഉണ്ടെങ്കിലും കഴിവുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുന്നുണ്ടോ?
# മലയാള സിനിമ രംഗത്ത് കുത്തക രീതി വ്യാപകം ആണോ?
# മലയാളത്തിലെ നായികാ പ്രാധാന്യം .
# മലയാള സിനിമ രംഗത്ത് ഒരു മൂല്യച്യുതി സംഭവിച്ചിട്ടുണ്ടോ?
# കേരളത്തില്‍ സിനിമകള്‍ക്ക്‌ ഒരു സുവര്‍ണ കാലഘട്ടം ആണോ ഇപ്പോഴത്തെ സാഹചര്യം ?
# അന്യഭാഷാചിത്രങ്ങളുടെ വല്ലാത്ത കടന്നു കയറ്റം മലയാളത്തിനു ഭീഷണി സൃഷ്ട്ടിച്ചിട്ടുണ്ടോ?
# ദൃശ്യമാദ്ധ്യമങ്ങളുടെ ഉത്ഭവം സിനിമ പ്രദര്‍ശനത്തിനു ഉയര്‍ത്തുന്ന വെല്ലുവിളികള്‍ .
# വ്യാജ സി .ഡി നിര്‍മാണവും ഇന്റര്‍നെറ്റിലൂടെ വ്യാജ പ്രിന്റുകള്‍ പരക്കുന്നതും പൂര്‍ണമായും നിരോധിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ടോ?
# മാക്ട ,അമ്മ പോലുള്ള സിനിമ പ്രവര്‍ത്തക സംഘടനകളില്‍ ഉണ്ടാകുന്ന പിളര്‍പ്പുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ .
# ബിസിനെസ്സ്‌ ലക്ഷ്യം മാത്രം വെച്ചു പുലര്‍ത്തുന്ന സിനിമ ചിത്രീകരണ രീതി ഇന്നു പ്രാബല്യത്തില്‍ ഉണ്ടോ?
# ഇന്നത്തെ തലമുറയെ ആകര്‍ഷിക്കാന്‍ പറ്റുന്ന തലത്തില്‍ മലയാളം എത്തുന്നുണ്ടോ?
ഇതൊക്കെയാകട്ടെ ചര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളുടെ വിഷയങ്ങള്‍.....മലയാള സിനിമയുടെ ഭാവിയെന്ത് എന്ന് നാം കണ്ടെത്തുന്നു ഈ ചര്‍ച്ചയിലൂടെ.............
അഭിജിത്ത് മടിക്കുന്ന് said...
അനുകരണം കീഴടക്കിയ മലയാള സിനിമയെ നമുക്കിന്നു കാണാം.
പൂര്‍ണമായല്ലെങ്കില്‍ പോലും.ചിലവാക്കുന്ന കോടികളുടെ കണക്കു വെച്ച് മാര്‍ക്കറ്റിംഗ് നടത്തുന്ന ചില തമിഴ് സിനിമകളെയും ഹിന്ദി സിനിമകളെയും അനുകരിക്കുന്ന പ്രവണത മലയാളത്തിലേക്കും കടന്നുവരുന്നുണ്ട് എന്ന് സാരം.സിനിമ ജീവിതമാര്‍ഗ്ഗം കൂടിയാണ് എന്നത് നാം കണക്കിലെടുക്കാ‍തിരുന്നുകൂടാ.എങ്കിലും താരങ്ങളുടെയും കോടികളുടെയും വിവാദങ്ങളുടെയും കൂട്ടില്ലാതെ വിജയിക്കുന്ന ഒട്ടേറെ ഗുണമേന്മയുള്ള പടങ്ങള്‍ തമിഴ് സിനിമ കാണിച്ചു തരുന്നുണ്ട്.അതൊക്കെ മലയാളി പ്രേക്ഷകര്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്.ഒരുദാഹരണത്തിന് സുബ്രമണ്യപുരം തന്നെ എടുക്കാം.പക്ഷെ അതു പോലൊരു സിനിമ മലയാളത്തില്‍ എടുത്താല്‍ എത്ര വിജയിക്കുമെന്ന് നമുക്ക് പറയാന്‍ വയ്യ.അതോടൊപ്പം വെറും പണത്തിന്റെ ഹുങ്ക് മാത്രമുള്ള തമിഴ് സിനിമകലും ഇവിടെ ബോക്സ് ഓഫീസ് ഹിറ്റാകുന്നുണ്ട്.കുറെ തെറ്റ് മലയാളം പ്രേക്ഷകരുടെ ഭാഗത്തുമുണ്ട് എന്നാണ് എന്റെ വിശ്വാസം.സിനിമ ഒരു വിനോദം കൂടിയാണ് എന്നത് പരമാര്‍ത്ഥം തന്നെ,പക്ഷെ ഒരു മാദ്ധ്യമമെന്ന നിലയില്‍ വെറും വിനോദത്തിലേക്ക് സിനിമ ഒതുങ്ങിപ്പോകാനും പാടില്ല.അമാനുഷികനായ നായകനെ എടുത്തുകാട്ടി സിനിമയെടുത്ത് എപ്പോഴും കേട്ടുമടുത്ത സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കി സിനിമയെടുക്കുന്നത് ചിലപ്പോള്‍ രണ്ട് മണിക്കൂര്‍ പ്രേക്ഷകന് ‘എന്‍ജോയ്’ ചെയ്യാനും പ്രൊഡൂസര്‍ക്ക് കീശ വീര്‍പ്പിക്കാനും കഴിഞ്ഞെക്കാം.പക്ഷെ ഓര്‍ക്കുക അപ്പൊഴും നല്ല സിനിമ പട്ടിണിയിലാണ്.സിനിമാ വ്യവസാ‍യത്തിലെ പിണക്കങ്ങളും കുടുംബപ്രശ്നങ്ങളും എടുക്കുന്നതിന് മുമ്പ് ഇതൊക്കെ നാം ഓര്‍ക്കേണ്ടതുണ്ട്.

Jaison said...
അവാര്‍ഡുകളാണ് മലയാള സിനിമയെ നശിപ്പിക്കുന്നത് . എല്ലാവരും അംഗീകരിക്കുന്ന ജനപ്രിയവും അതെ സമയം കഥാ മൂല്യവും ഉള്ള ചിത്രങ്ങള്‍ക്ക് ആവണം അവാര്‍ഡ് നല്‍കേണ്ടത്. അല്ലാതെ അവാര്‍ഡ് നല്‍കുമ്പോള്‍ മാത്രം ജനം അറിയുന്ന ചിത്രങ്ങള്‍ക്ക് ആവരുത്.
ചെമ്മീന്‍ മലയാള സിനിമയെ ലോകത്തിനു പരിചയപ്പെടുത്തിയ ഒരു കാലം ഉണ്ടായിരുന്നു . ഒരു തലമുറയുടെ ജീവിതവും അതിന്റെ ഭാഗമായ്‌ വരുന്ന കൊച്ചു കൊച്ചു സംഭവങ്ങളും കോര്‍ത്ത്‌ ഇണക്കിയപ്പോള്‍ വളരെ മികച്ച ഒരു ചിത്രമായ്‌ . സിനിമ കാണാന്‍ ഉള്ള സൌകര്യങ്ങള്‍ തീരെ കുറവായ ആ കാലത്ത് ചെമ്മീന്‍ എന്ന സിനിമ കാണാത്ത മലയാളികള്‍ കുറവായിരുന്നു.
എന്നാല്‍ ഇന്നത്തെ ഒരു അവാര്‍ഡ് സിനിമ എത്ര മലയാളികള്‍ കാണുന്നുണ്ട്. സമകാലീന വിഷയങ്ങളോട് ഒട്ടും നീതി പുലര്‍ത്താതെ ഇറങ്ങുന്നവയാണ് മിക്ക അവാര്‍ഡ് സിനിമകളും.
ഭാരത സ്ത്രീകളുടെ ഭാവ ശുദ്ധിയെ വാനോളം പുകഴ്ത്തുന്നവര്‍ , ഭര്‍ത്താവില്‍ നിന്ന് കിട്ടേണ്ട സുഖം കാമുകനില്‍ കണ്ടെത്തുന്ന ഭാര്യയടെ കഥയുമായ് എത്തിയ ഒരേകടല്‍ , അവാര്‍ഡിന് പരിഗണിച്ചു. എന്നാല്‍ ഭര്‍ത്താവിനെയും മകളെയും സ്നേഹിക്കുന്നതിനു ഇടയില്‍ സ്വന്തം ജീവിതം മറന്ന വെറുതെ ഒരു ഭാര്യയെ മറന്നു.
ഒരിക്കല്‍ രണ്ടു ആണും നാലു പെണ്ണും കൊണ്ട് നേടാന്‍ കഴിയാത്തത് എന്നതില്‍ ചെറിയ മാറ്റം വരുത്തി നാലു ആണും രണ്ടു പെണ്ണും എന്നാക്കി നേടാന്‍ ശ്രമിക്കുന്ന നാണം കെട്ട കളികള്‍ . എത്ര മലയാളികള്‍ ഇവ കാണുന്നു .

ഇവിടെ കഴിവുള്ളവര്‍ പുറം തള്ളപ്പെടുന്നു. സത്യത്തില്‍ ജൂറിയുടെ നാവില്‍ നിന്ന് വീഴുന്ന രണ്ടക്ഷരത്തിന് , ജന കോടികളുടെ ശബ്ദ ത്തേക്കാള്‍ വില കല്‍പ്പിക്കുന്ന നാണം കെട്ട ഈ രീതി ക്ക് മാറ്റം വരണം

അഭിജിത്ത് മടിക്കുന്ന് said...
നല്ല സിനിമ മാത്രം നോക്കി അവാര്‍ഡ് കൊടുക്കുന്നവരൊന്നുമല്ല മലയാളികള്‍.മലയാളി പ്രേക്ഷകര്‍ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നുവെങ്കില്‍ ടി.വി.ചന്ദ്രന്റെയും മറ്റും പടങ്ങള്‍ പല സ്വകാര്യ ചാനലുകാരുടെയും മറ്റും അവാര്‍ഡുകള്‍ പണ്ടേ കൈപ്പറ്റിയേനെ.അവ വന്‍ ബോക്സ് ഓഫീസ് ഹിറ്റുകളുമായേനെ.സിനിമകള്‍ ഒന്നൊന്നായി എടുത്ത് വിമര്‍ശിക്കുകയാണെങ്കില്‍ വിമര്‍ശിക്കാനേറെയുണ്ട്.ഒരേ കടലിനു ദേശീയ അവാര്‍ഡ് കൊടുത്തതിന് യോജിക്കാന്‍ പറ്റാത്തവര്‍ മനസ്സിലാക്കേണ്ടത് സിനിമയെ പല ആംഗിളുകളിലൂടെയും കാണാനാവുമെന്നതാണ്.ഒരു നോവലോ കഥയോ തിരശ്ശീലയിലെത്തുമ്പോള്‍ അതില്‍ ശ്രദ്ധിക്കേണ്ടത് അതിന്റെ തീമിനെക്കാളേറെ അതിനു പിന്നില്‍ എത്രത്തോളം കല ഉണ്ട് എന്നതാണ്.അതില്‍ എത്രത്തോളം കൂട്ടിച്ചേര്‍പ്പുകളുണ്ട് എന്നതാണ്.കഥയോട് യോജിക്കാന്‍ പറ്റാത്തവര്‍ ചീത്ത വിളിക്കുമ്പോള്‍ അത് കൊള്ളുന്നത് ആ എഴുത്തുകാരന്‍ കൂടി ആണല്ലോ.


മണല്‍ത്തരി said...
സിനിമ പ്രതിഫലിപ്പിക്കുന്നത് പലപ്പോഴും ഒരു സമൂഹത്തിന്റെ തന്നെയാണ് . അങ്ങനെ വരുമ്പോള്‍ ജൂറികളുടെ വാക്കിനെക്കലേറെ മലയാളികളുടെ ഇന്നത്തെ അവസ്ഥയെ ആണ് വിലയിരുത്തേണ്ടത്
Admin said...
ചര്‍ച്ചയുടെ ആദ്യ ദിവസം വന്ന വാദങ്ങളില്‍ തെളിയുന്നത്‌ മലയാള സിനിമകള്‍ക്ക്‌ നല്‍കുന്ന അവാര്‍ഡുകളെ കുറിച്ചാണ് ....ജൂറി പാനലിനെ വിമര്‍ശിച്ചും അവരെ അഭിനന്ദിച്ചും വാദങ്ങള്‍ ഉയര്‍ന്നു ....എന്നാലും അതില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്...ജനപ്രയം അല്ലാത്ത പല ചിത്രങ്ങളും ആണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കുന്നത് .അതിനാല്‍ ജനപ്രിയവും മൂല്യമുള്ളതും ആയ ചിത്രങള്‍ പരിപോഷിപ്പിക്കേണ്ടത് ഇന്നത്തെ തലമുറയുടെ ആവശ്യം ആണ്.....അവാര്‍ഡ് ജൂറി പാനലില്‍ എന്തെങ്കിലും കളികള്‍ നടക്കുന്നതായി തോന്നിയിട്ടുണ്ടോ?കഴിവുള്ളവര്‍ അരങ്ങിനു വേണ്ടാതെ നില്‍ക്കുന്നതായി തോന്നുന്നോ?എങ്കില്‍ എന്ത് കൊണ്ട്?പിന്നെ അവാര്‍ഡുകള്‍ സിനിമാ രംഗത്ത് എന്തെങ്കിലും നല്ലത് ഉണ്ടാക്കുമോ?അവാര്‍ഡു പടങ്ങള്‍ എന്ന് പറഞ്ഞിറങ്ങുന്ന പടങ്ങളെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?


Jaison said... കല എന്നെത് കൊണ്ട് എന്താണ് താങ്ങള്‍ ഉദേശിക്കുന്നത് ....

കരിക്കട്ട കൊണ്ട് ചുവരില്‍ കോറിയിട്ട ചിത്രങ്ങളെ നോക്കി എനിക്കും സ്വയം അഭിമാനിക്കാം , ഞാനൊരു കലാകാരനാണ് , എന്‍റെ ചിത്രങ്ങളെ നോക്കി എനിക്ക് അഹങ്കരിക്കാം ഹോ എന്തൊരു കല .....പക്ഷെ അതിനെ അഹങ്കാരം എന്ന് വിളിക്കാനെ നിവൃത്തി ഉള്ളു ...

അതെ സമയം മറ്റൊരാള്‍ അത് കണ്ടു നല്ലത് എന്ന് പറഞ്ഞാല്‍ ....അങ്ങനെ പറയുന്നവരുടെ എണ്ണം അനുസരിച്ചു ഞാന്‍ കഴിവുള്ളതോ ഇല്ലാത്തതോ ആയ ഒരു കലാകാരന്‍ എന്ന് അറിയപ്പെട്ടേക്കാം...

ചുരുക്കി പറഞ്ഞാല്‍ ജനങ്ങളാണ്‌ ഒരാളെ കലാകാരനായ്‌ അന്ഗീകരിക്കേണ്ടത് ...അഭിജിത്ത് മടിക്കുന്ന് said...


നിങ്ങള്‍ കരിക്കട്ട കൊണ്ട് ചുമരില്‍ എന്തെങ്കിലും വരച്ചിട്ടാല്‍ അത് അത്രയ്ക്കും ബോറായിരുന്നലും കലാ‍ബോധമില്ലാത്ത ജനങ്ങള്‍ നന്നായിട്ടുണ്ട് എന്ന് പറ്ഞ്ഞാല്‍ സന്തോഷമാകുമായിരിക്കും അല്ലെ?പൂര്‍ണമായും കലയുള്ള ഒരു സിനിമ ജനപ്രിയമാവണമെന്നില്ല.
നല്ല സിനിമയ്ക്ക് ക്യാമറയുടെ ആംഗില്‍,പൊസിഷന്‍,സീനുകലിലെ പെര്‍ഫെക്റ്റ്നെസ് എന്നിവ വിഷയമാണ്.ഒരു സിനിമ കണ്ടിറങ്ങിയിട്ട് പ്രേക്ഷകനെ കൊണ്ട് നല്ല ഒരു കഥ കണ്ട അനുഭവം ഉണ്ട് എന്ന് പറയിക്കലാണ് ഒരു നല്ല സിനിമയുടെ ധര്‍മം എന്ന് കരുതരുത്.ഒരു നല്ല സിനിമയുടെ ഓരോ സീനിലും കലയുണ്ടാകും.ഒരേ കടല്‍ എന്ന ഒറ്റ സിനിമ മാത്രം എടുത്ത് അതിനെ കുറിച്ച് വാദിക്കുമ്പോള്‍ ചര്‍ച്ച വഴി തെറ്റാനും സാധ്യതയുണ്ട്. മണല്‍ത്തരി said... മറ്റുള്ളവരുടെ വാക്കിന് മാത്രമേ വില കല്പിക്കുന്നുള്ളൂ എങ്കില്‍ ഒരാളെ എങ്ങനെ സ്വയം പരിചയപ്പെടുത്തും ?അഭിപ്രായങ്ങള്‍ ആവശ്യമാണ് സ്വയം വിലയിരുത്തലിനു ശേഷം.സിനിമ ഇറങ്ങുന്നത് ജൂരികളെ മാത്രം കാണിക്കാന്‍ എങ്കില്‍ പൊതു ജനം എങ്ങനെ വിലയിരുത്തും ?


നിഗമനം
പൊതുവെ ചര്‍ച്ചയില്‍ പങ്കാളിത്തം കുറവായിരുന്നു ..ഉദ്ദേശിച്ച പോലെ ചര്‍ച്ച മുന്‍പോട്ടു കൊണ്ട്‌ പോകാന്‍ കഴിഞ്ഞില്ല എന്നത് ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു ....കഴിഞ്ഞ ചര്‍ച്ചയിലെ പോലും പങ്കാളിത്തം ഇതില്‍ ഇല്ലായിരുന്നു എന്നത് വ്യസന സമ്മേധം അറിയിക്കുന്നു ....മുന്‍കൂട്ടി തീരുമാനിച്ച ചര്‍ച്ച രൂപരേഖയില്‍ ഒരെണ്ണം പോലും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നത് ഞങ്ങളെ വിഷമിപ്പിക്കുന്നു ....ആകെ ഇവിടെ ഉന്നയിക്കപെട്ട ഒരേ ഒരു കാര്യം അവാര്‍ഡ് പടങ്ങളെ കുറിച്ചുള്ള രൂക്ഷമായ വിമര്‍ശനമായിരുന്നു ...എങ്കിലും പങ്കെടുത്തവര്‍ വളരെ ഭംഗിയായി പങ്കെടുത്തു എന്നത് അഭിനന്ദനാര്‍ഹം ആയ കാര്യം ആണ്...പലപ്പോഴും ഇന്നു സിനിമകള്‍ അവാര്‍ഡുകള്‍ക്കായി മാത്രം എടുക്കുന്ന രീതി വരുന്നുണ്ട് ...ഈ രീതിയെ തടയണം എന്ന വാദം ശക്തം ആയിരുന്നു ...പല സിനിമകളും ഞങ്ങള്‍ ഇതു വരെ കേടിട്ടു പോലും ഇല്ലാത്ത പടങ്ങള്‍ അവാര്‍ഡുകള്‍ വാരി കൂതുന്നതില്‍ ആര്‍ക്കു പ്രയോജനം എന്ന് ഒരു ചോദ്യം ഉയരുന്നു ...ബാക്കി ഒരു‌പാട് കാര്യങ്ങള്‍ മാര്‍ഗരെഖയില്‍ ചൂണ്ടി കാണിച്ചിരുന്നെകില്‍ പോലും പലരും ഇതിനെ നിസങ്ക മനോഭാവത്തോടെ കണ്ടു...ആ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാത്തതിനാല്‍ അവയെ കുറിച്ചു പരാമര്‍ശിക്കുന്നില്ല..........ഇനിയും മലയാള സിനിമയുടെ ഭാവി എന്ത് എന്നത് ചോദ്യ ചിഹ്നമായി തുടരുന്നു ,....................................

Post a Comment

N:Bഒരാള്‍ക്ക്‌ എത്ര തവണ വേണമെങ്കിലും വാദങ്ങള്‍ ഉന്നയിക്കാവുന്നതാണ് ...വാദങ്ങള്‍ അറിയിക്കുമ്പോള്‍ നിര്‍ബന്ധം ആയും EMAIL FOLLOW up നിര്‍ബന്ധം ആയും ACTIVATE ചെയ്യുക..(വാദങ്ങള്‍ അറിയിക്കുന്നവര്‍ കമന്റ്‌ ബോക്സിനു താഴെയുള്ള SUBSCRIBE ബട്ടണ്‍ ക്ലിക്ക്‌ ചെയ്തു ACTIVATE) ചെയ്യുക.ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശങ്ങളും അഭിനന്ദനങളും ചര്‍ച്ച പോസ്റ്റില്‍ ഇടാതിരിക്കാന്‍ ശ്രമിക്കുക അങ്ങനെയുള്ളവ സന്ദര്‍ശക ഡയറിയില്‍ മാത്രം അറിയിക്കുക .
വാദങ്ങളില്‍ ലിങ്കുകള്‍ ചേര്‍ക്കാന്‍ ഈ ഫോര്‍മാറ്റ്‌ ഉപയോഗിക്കുക ..
<a href="web address">text to be displayed </a>

Followers

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP