ബൂലോകത്തെ ഒരേയൊരു ചര്‍ച്ചാവേദി ...ബ്ലോത്രം ഇ-ചര്‍ച്ച........ഇതില്‍ നിങ്ങളാണ് താരം....പോസ്റ്റുകളല്ല പ്രധാനം നിങ്ങളുടെ കമെന്റുകളാണ് പ്രധാനം ....നിങ്ങള്‍ ഇതില്‍ പങ്കെടുക്കാന്‍ വെറും നിങ്ങളുടെ അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്തുക...മറു വാദങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു...വീണ്ടും നിങ്ങള്ക്ക് അഭിപ്രായം അറിയിക്കാം....നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു ലോകം മുഴുവനുണ്ട്‌ ...ഉടന്‍ തന്നെ കമെന്റ് അറിയിക്കൂ .......

ഷെഡ്യൂള്‍ 3:എ മീഡിയാ ക്യാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്??

September 20, 2009ഷെഡ്യൂള്‍
3 :എ
മീഡിയാ ക്യാന്‍
ചേഞ്ച്‌ യുവര്‍ ലൈഫ്???
*
മാധ്യമങള്‍ സത്യത്തിനു വേണ്ടി ഇന്നു നിലകൊള്ളുന്നോ?ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന വിവരങ്ങള്‍ ഞൊടിയിടയില്‍ നമ്മുടെ വീട്ടില്‍ എത്തിക്കുന്നത് പത്ര ടി .വി മാധ്യമങ്ങള്‍ ആണ് .ഇന്നത്തെ അവരുടെ പ്രവര്‍ത്തങ്ങളെ എങ്ങനെ നിങ്ങള്‍ വിലയിരുത്തുന്നു?മാദ്ധ്യമങ്ങളുടെ ആത്യന്തിക ലക്ഷ്യം ജനങ്ങളുടെയും നമ്മുടെ വര്‍ഗങ്ങളുടെയും ഇടയിലെ കണ്ണിയും ഒപ്പം സാമൂഹ്യ പ്രശ്നങ്ങളുടെ നേരെ തുറന്നു പിടിക്കുന്ന നിക്ഷ്പക്ഷമായ കണ്ണാടിയും ആണ് .....പല വിഷയങ്ങളിലും എന്നാല്‍ ഇന്നു ഇതു പൂര്‍ണമായും പ്രായോഗിക തലത്തിലേക്ക് എത്തുന്നുണ്ടോ?അടുത്തിടയ്ക്ക് നടന്ന എല്ലാ വിവാദപരമായ എല്ലാ കേസുകളിലും മാധ്യമങള്‍ വളരെ അധികം പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ് . അത് നല്ല രീതിയിലും ഒപ്പം ദൂഷ്യം സൃഷ്ട്ടിക്കുന്ന തരത്തിലെക്കും മാറിയിട്ടുണ്ട് ...ഒരു പക്ഷെ മാധ്യമങള്‍ എല്ലാം തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിനു വിധേയമാകപെട്ട ഒരു സമയം ഇതു തന്നെ ആയിരിക്കാം , അത് പോലെ പ്രശ്നങ്ങള്‍ ആണ് ഈ കൂട്ടങ്ങള്‍ ഉണ്ടാക്കുന്നത്‌...ഇന്നത്തെ മാധ്യമങളുടെ പോക്ക് എങ്ങനെ എന്ന് വിലയിരുത്തുകയാണ് നാം ഇതിലൂടെ .പത്രക്കാര്‍ അവരുടെ അധികാരികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷകര്‍ മാത്രമായി മാറുന്ന കഴ്ച്ചയല്ലേ ഇന്നു നാം കാണുന്നത് ??പത്ര കമ്പനികളുടെ രാഷ്ട്രിയ താല്പര്യങ്ങള്‍ ഒരു വാര്‍ത്തയെ എങ്ങനെ വളച്ചൊടിച്ച് മാറ്റുന്നു എന്ന് എല്ലാവര്ക്കും അറിയാവുന്ന പരസ്യമായ രഹസ്യം ആണ് ...പിന്നെ പല അത്യാവശ്യ സന്ദര്‍ഭങ്ങളിലും മാധ്യമങള്‍ തുണയായി എത്തുന്ന കാഴ്ചയും നാം കാണുന്നതാണ് ..വിവാദപരം ആയ പല കേസുകളിലും അന്വേഷണത്തിന്റെ നാള്‍വഴികളില്‍ വഴിത്തിരിവുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട് ......പല എഫ്‌ ഐ ആറുകളില്‍ ഉണ്ടായ തിരിമറികളും മാധ്യമങളുടെ ഒറ്റ കഴിവ് കൊണ്ട്‌ മാത്രമാണ് പിടിക്കപെട്ടത്‌ എന്ന് അറിയാവുന്നതാണ് .പക്ഷെ ഇപ്പോള്‍ മാധ്യമങള്‍ പ്രതികളായി മാറ്റപെട്ടിരിക്കുകയാണ് എന്ന് അറിയാം ...
കോടികള്‍ കേരളത്തില്‍ മുതല്‍ മുടക്കുന്ന നിക്ഷേപകര്‍ ചില മാദ്ധ്യമങളുടെ നിഷേധാത്മകമായ നിലപാട് മൂലം മനസ് മടുത്തു കേരളത്തില്‍ നിന്നും പിന്‍വാങ്ങുന്നു അല്ലെങ്കില്‍ വരുന്നില്ല എന്നും ബഹുമാനപ്പെട്ട വ്യവസായ മന്ത്രി എളമരം കരീം അഭിപ്രായപ്പെട്ടത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു...
ഒപ്പം
വ്യവസായി പോള്‍ എം ജോര്‍ജ് വധക്കേസില്‍ മാധ്യമങ്ങള്‍ക്ക് എന്താണ് ഇത്രയും ശുഷ്ക്കാന്തി എന്ന് ചോദിച്ച പ്രമുഖരും ഉന്നയിച്ചു ‌.....മാദ്ധ്യമങളുടെ പങ്കും വ്യെക്തമാക്കണം എന്നും ആരോപണം ഉണ്ടായി....
കോടിയേരിയും
പിണറായിയും മാധ്യമങള്‍ ഒതുക്കാം പാലിക്കണം എന്ന് വാദിച്ചപ്പോള്‍ നമ്മുടെ മാദ്ധ്യമങളുടെ വീറും വാശിയും നാം കണ്ടതാണ് ......എന്തൊക്കെയായാലും നമ്മള്‍ ഈ ചര്‍ച്ചയിലൂടെ ഈ വാദഗതികള്‍ക്കും എന്തെങ്കിലും കഴമ്പുണ്ടോ എന്ന് അറിയാനുള്ള ഒരു സമഗ്രമായ അന്വേഷണം ആണ്....മാധ്യമങ്ങള്‍ ഇന്നു അതിര് വിടുന്നുണ്ടോ??അതോ അത് അവരുടെ നിലനില്പ്പിന്നു വേണ്ടിയുള്ള പോരാട്ടമാണോ?നിങ്ങള്‍ പറയൂ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തെയും ന്യൂസ് സമ്പ്രദായവും നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?നമ്മുക്ക് ആരംഭിക്കാം ഈഅന്വേഷണം .....നിങ്ങള്‍ക്ക് എന്താണ് ഇതിനെ കുറിച്ച് അഭിപ്രായപെടാനുള്ളത്?നമ്മള്‍ക്ക് പങ്കു വെക്കാം പല സംഭവങ്ങളിലൂടെ മാധ്യമങളുടെ
തനി നിറം വ്യക്തമാക്കൂ ..........ഇത് നമ്മുടെ ഊഴം ആണ്..............നിങ്ങളുടെ വാദങ്ങള്‍ കമെന്റ് ആയി ഇവിടെ രേഖപെടുത്തൂ ...............

17 വാദങ്ങള്‍:

ജിക്കൂസ് ! said...

നിങ്ങള്‍ പറയൂ ഇന്നത്തെ മാധ്യമങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ശരിയാണോ?അവക്കെതിരായി ഉണ്ടാകുന്ന ആരോപണങ്ങള്‍ വസ്തുതയാണോ?ആരംഭിക്കാം ആദ്യ ചര്‍ച്ച................

ഗിരീഷ്‌ എ എസ്‌ said...

പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും അതിപ്രസരം
മൂലം
അഴിമതിയടക്കമുള്ള കാര്യങ്ങള്‍
അതിവേഗം വെളിച്ചത്തുകൊണ്ടുവരുന്നുണ്ടെന്ന
കാര്യത്തില്‍ സംശയമില്ല.
പോള്‍ മൂത്തൂറ്റ്‌ വധവുമായി
ബന്ധപ്പെട്ട കാര്യങ്ങളില്‍
ദൃശ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന
കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്‌.
അഭയക്കേസ്‌ വര്‍ഷങ്ങളായി
സജീവമായി നിലനിര്‍ത്തിയതിന്റെ
ക്രെഡിറ്റും മാ്‌ധ്യമങ്ങള്‍ക്ക്‌
അവകാശപ്പെട്ടതാണ്‌.
ചില കാര്യങ്ങളില്‍
ആര്‍ക്കും വിയോജിപ്പ്‌ തോന്നാമെങ്കിലും
മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള
കടന്നുക്കയറ്റം
ശരിയല്ല.

ഹരീഷ് തൊടുപുഴ said...

ഒരുതരത്തിൽ ചിന്തിച്ചാൽ മാധ്യമങ്ങൾ ചെയ്തുകൂട്ടുന്നതു സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി മാത്രമാണു.
മറ്റൊരു കണ്ണിൽ കൂടി നോക്കുമ്പോൾ അവർ കുറെയൊക്കെ നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്.
പക്ഷേ, നിഷ്പക്ഷമായ ചിന്താരീതികളും, പ്രായോഗികമായി അവ നടപ്പിലാക്കാനുമുള്ള ആർജ്ജവം ഇന്നൊരു മാധ്യമങ്ങൾക്കുമില്ലെന്നാണെന്റെ അഭിപ്രായം..

പാവപ്പെട്ടവന്‍ said...

പത്ര,ദൃശ്യ മാധ്യമങ്ങള്‍ അതിന്‍റെ ധര്‍മ്മം പൂര്‍ണമായി നിറവേറ്റപ്പെടുന്നത് അറിയാനുള്ള പൌരന്‍റെ അവകാശത്തെ കളങ്കരഹിതവും നിര്‍ഭയവും വസ്തുനിഷ്ടവുമായ വാര്‍ത്തകള്‍ അറിയിക്കുമ്പോളാണ് . അവന്‍റെ അറിവിന്‍റെ വാതായനങ്ങളിലെ സുപരിചിതനായ സന്ദേശവാഹകനായിരിക്കണം പത്ര,ദൃശ്യ മാധ്യമങ്ങള്‍ . അവന്‍റെ ദിശാബോധത്തെയും പുരോഗമാനാത്മകമായ ചിന്തകളെയും, ആശയങ്ങളെയും ഉണര്‍ത്തുവാനും മാധ്യമങ്ങള്‍ക്കു കഴിയും .

ഭരണപ്രതിഭക്ഷ ഭേതമന്യേ പക്ഷപാതമറ്റ പ്രവര്‍ത്തനമാണ് വായനകാരന്‍ പ്രതീക്ഷിക്കുന്നത് എന്ന ബോധം മാധ്യമങ്ങള്‍ വിസ്മരിക്കരുത് .ധര്‍മ്മവും നീതിയും കാത്തു സൂക്ഷിക്കുവാന്‍ മാധ്യമങ്ങള്‍ കടപ്പെട്ടിരിക്കുന്നു .മാധ്യമ ഭാഷകള്‍ അത്രകണ്ടു സംസ്കരിക്കപ്പെട്ടതായിരിക്കണം .ഒരു പ്രദേശത്തിന്റെയോ, സംസ്കാരത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ ,സ്ഥാപിത താല്പര്യ കാരുടെയോ ആജ്ഞാനുവര്‍ത്തികളായിരിക്കരുത് മാധ്യമങ്ങള്‍. പൊതുഭാഷയും, ശൈലിയും തനതായസ്വഭാവവും മാധ്യമങ്ങള്‍‍ക്കു‍ണ്ടന്ന തിരിച്ചറിവ് ആദ്യം തന്നെ മാധ്യമങ്ങള്‍ക്കുണ്ടാകണം .

ഒരു വാര്‍ത്ത സത്യസന്നമായി ഒരാളുടെ അറിവിന്‍റെ മണ്ഡലത്തിലേക്ക് എത്തുമ്പോള്‍ അവന്‍റെ ബോധത്തെയും ചിന്തകളെയും സംവേദനത്തെയും സമ്മേളിച്ചു ആശയ പരമായ ഒരു നേരറിവു അവനില്‍ ജനിപ്പിക്കണം. അങ്ങനെ അവനില്‍ അറിയാനുള്ള ത്വര വളര്‍ത്തുകയും വായനയുടെ തീവ്രവും മനോഹരവുമായ മാനങ്ങള്‍ തുറക്കപ്പെടുകയും ചെയ്യണം.ഒരു വായനക്കാരന്‍ അല്ലങ്കില്‍ ഒരു കാഴ്ചക്കാരന്‍ വായിക്കുന്നതിനു മുന്‍പും കാണുന്നതിന് മുന്‍പും അവന്‍റെ മനസ്സുശൂന്യമാണ് എന്നാല്‍ വായിച്ചു അഥവാ കണ്ടു മനസ്സിലാക്കി കേട്ടുക്കഴിയുമ്പോള്‍ അവന്‍റെ മനസ്സില്‍ ഒരു അറിവിന്‍റെ സന്ദേശം എത്തിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ കണ്ടതോ,കേട്ടതോ,വായിക്കപ്പെട്ടതോ എതാണങ്കിലും ഓര്‍ക്കുവാനും ആ അറിവിനെ മനനം ചെയ്യുവാനും അവനു കഴിയുകയുള്ളൂ .

ഇന്നിപ്പോള്‍ ജനശ്രദ്ധക്ക് വേണ്ടി മാധ്യമങ്ങള്‍ നടത്തുന്ന ഈ വികലമായ പ്രവര്‍ത്തനങ്ങള്‍ വഞ്ചനാപരവും അധാര്‍മികവുമാണ്.അറിവിനായി കാത്തിരിക്കുന്നവരെ തെറ്റുധരിപ്പിക്കാനല്ലാതെ മറ്റൊന്നും ഇതുകൊണ്ടു സദ്ധ്യമാകുന്നില്ല.ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ഇന്നുകളില്‍ വല്ലാണ്ട് പെരുകിയപ്പോള്‍ അത്രത്തോളം പെരുകിയ ഒരു ജനതയ്ക്ക് കരുത്തുറ്റ ഒരു മാധ്യമസംസ്കാരം പകരാന്‍ കഴിയാതെ പോകുന്നത് ഒരു സാമുഹ്യ ജീവിത സംസ്കാരത്തിന്‍റെ തകര്‍ച്ചയാണ് ചൂണ്ടി കാണിക്കുന്നത്, പുകഴ്പെറ്റ ഒരു മാധ്യമ സംസ്കാരം ഇവിടെ പിച്ചികീറപ്പെടുന്നു .

പാവത്താൻ said...

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. പക്ഷേ ആരാണു നിയന്ത്രിക്കേണ്ടത് എന്നതാണു കാര്യം.സ്വയം നിയന്ത്രണമാവും ഇക്കാര്യത്തില്‍ ഏറ്റവുമുചിതം എന്നാണെനിക്കു തോന്നുന്നത്.
സത്യം അന്വേഷിക്കുന്ന മനസ്സ്. കണ്ടെത്തിയ സത്യം ഭയമോ പക്ഷപാതമോ കൂടാതെ വിളിച്ചു പറയുന്ന നാവ്. ഇതാവണം മാധ്യമങ്ങള്‍. അതു സമൂഹത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി നിലനില്‍ക്കണം.
ഇന്നത്തെ രീതിയിലുള്ള മാധ്യമങ്ങളുടെ ഇടപെടലുകള്‍ പൂര്‍ണ്ണമായും ശരിയാണെന്നു കരുതുന്നില്ലെങ്കിലും അവയില്ലായിരുന്നെങ്കിലത്തെ സ്ഥിതിയോര്‍ക്കുമ്പോള്‍ ഭയം തോന്നുകയാണ്.

പാവത്താൻ said...

നമുക്കാവശ്യം ഒരു മീഡിയാ ലിറ്റെറസി ആണെന്നു തോന്നുന്നു.മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ സ്വതന്ത്രമായി വിശകലനം ചെയ്യാനും അവയിലെ ശരി തെറ്റുകളെ കണ്ടെത്താനും നമുക്കു കഴിയണം. മാധ്യമ വാര്‍ത്തകളെ സ്വാധീനിക്കാന്‍ ഇടയുള്ള ഘടകങ്ങള്‍ എന്തൊക്കെ എന്ന അറിവു നമുക്കുണ്ടാകണം. ഒരു വാര്‍ത്തയെ പല മാധ്യമങ്ങളുടെ വത്യസ്ഥ വീക്ഷണ കോണുകളില്‍ നിന്നും വീക്ഷിച്ചു പൂര്‍ണ്ണമായ കാഴ്ചപ്പടിലെത്താന്‍ വേണ്ട കഴിവുണ്ടാകണം നമുക്ക്.. അങ്ങിനെ വരുമ്പോള്‍ തീര്‍ത്തും വികലമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി തരുന്ന മാധ്യമങ്ങളെ ഒഴിവാക്ക്പ്പെടും..

mini//മിനി said...

ദൃശ്യമാധ്യമങ്ങള്‍ സാധാരണക്കാരില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഒരുഭാഗത്ത് നടക്കുന്ന സംഭവം മാധ്യമങ്ങളില്‍ വളരെ പ്രാധാന്യം കൊടുക്കുമ്പോള്‍ അത് സാധാരണക്കാരന്റെയും പ്രശ്നമായി ചിന്തിച്ച് ചര്‍ച്ച നടക്കുന്നു. അഭിപ്രായ രൂപീകരണം നടക്കുന്നു. കാര്യങ്ങള്‍ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കഴിയുന്നു. എന്നാല്‍ ഈ മാധ്യമങ്ങള്‍ ശരിയായ വാര്‍ത്തകള്‍ ശരിയായ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചില്ലെങ്കില്‍ അത് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനും ഇടയാകും. കാരണം ജനങ്ങള്‍ മാധ്യമങ്ങളെ കൂടിതലായി വിശ്വസിക്കുന്നുണ്ട്.

മണല്‍ത്തരി said...

എല്ലാ ദിവസവും രാവിലെ ഉറങ്ങി എഴുന്നെല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതു വരെ നാം കാണുന്നത് പത്രങ്ങളും tv കളും പറയുന്നത് തന്നെയാണ്. ഒരു കള്ളം 100 തവണ പറഞ്ഞാല്‍ ശരിയാകുന്ന ഈ കാലത്ത് വായനക്കാരനെ തെറ്റിധരിപ്പിക്കണം എന്നാ ചിന്തയോട് കൂടി മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ ...........??????????
അവര്‍ക്കുമുണ്ടാവില്ലേ അവരുടേതായ രാഷ്ട്രീയം ????????

gintu said...

ഒരു അഭിപ്രായവും ഇല്ല .........നന്ദി .........

pradeep said...

The actual reality is that medias are deciding what to be discussed among the population. They are willfully diverting the actual issues for the convenience or for the interest of the News paper managements.This was actually happened in the last Loksabha election.There Only lavline was discussed for the election eve.I am correct? On the other hand then we had the issues like Price rice,Shortage of food stock due the cuttings by central Govt:,controlling fatal epidemics etc.
So naturally we have to attain a conclusion that highly circulated medias are not safe guarding people's interest but their own interest.They are putting their opinions in our mouth.I am correct?

നീമ said...

surely a media can change our life,
1.from breakfast to dinner is decided by a tv cookery shows.
2. dress code, hair style,& most imp beauty tips...
3. true or false tv news is the best..this is peoples policy its just like a feeding bottile

jali said...

മാധ്യമങ്ങളുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും സ്വകതാര്‍ഹം തന്നെ , പക്ഷെ ...മന്ത് ഗുളികള്‍ കഴിച്ച വിധ്യര്തികള്‍ ആശുപത്രിയിലയതും പോളിയോ കഴിച്ചു വികലാങ്ങനായതും ഉള്‍പെടെ അടിസ്ഥാന രഹിതവും ജനങ്ങളെ പേടിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിധീകരിക്കുന്നതിനോട് യോജിക്കാനാവില്ല .ഗുളിക കൊടുക്കുന്നതിനു മുന്‍പ് തന്നെ ചിലവരില്‍ ക്ഷീണം വന്നേക്കാം എന്ന് ആരോഗ്യവകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു കുട്ടിയില്‍ ക്ഷീണം കണ്ടപ്പോള്‍ മറ്റെല്ലാവരും ഭയന്നിട്ടാണ് കുട്ടികളെ ഹോസ്പിറ്റലില്‍ കൊണ്ട് പോയത് ..

ali said...

മാദ്ധ്യമങ്ങള്‍ക്ക്‌ വ്യക്തമായ രാഷ്ട്രീയവും, സാമ്പത്തികവുമായി നിരവധി ഹിഡന്‍ അജണ്ടകളും, താത്‌പര്യവുമുണ്ട്‌. ഇതിനെതിരായി അവര്‍ വാര്‍ത്തയോ മറ്റോ നല്‍കാറില്ല. തങ്ങള്‍ക്ക്‌ പരസ്യം നല്‍കുന്ന സ്ഥാപനത്തിനെതിരെ വാര്‍ത്ത നല്‍കാന്‍ കേരളത്തിലെ മാധ്യമം തയ്യാറുണ്ടോ.....? ഉണ്ടെങ്കില്‍ പത്രങ്ങള്‍ പരസ്യം നല്‍കുന്നതിന്റെ പേരില്‍ വാര്‍ത്ത കൊടുക്കാതെ മറച്ചുപിടിക്കുന്ന നിരവധി സംഭവങ്ങള്‍ തെളിവു സഹിതം നിരത്താന്‍ ഈ വിനീതന്‍ സന്നദ്ധനാണ്‌...

അക്‌ബറലി

mittayi said...

ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌Join Now www.MITTAYI.com

തേന്മൊഴി said...

മാധ്യമ ധര്‍മം നിറവേറ്റുക എന്ന ലക്ഷ്യത്തെക്കാള്‍ വലുതാണ്‌ നിലനിന്നു പോവുക എന്നത് ...അതിനുവേണ്ടിയുള്ള ശ്രമത്തിനിടയ്ക്ക് മാധ്യമ ധര്‍മം എന്നത് എത്തിപിടിക്കാനോക്കാത്ത മാന്കൊമ്പായി മാറുന്നു.......

Sajimon said...

നമ്മുടെ പത്രമാ‍ധ്യമങ്ങള്‍ പലപ്പോഴും ഒറ്റക്കണ്ണന്മാരോ പൊട്ടക്കണ്ണന്മാരോ ആണെന്ന് തോന്നാറുണ്ട്.വാര്‍ത്താ തമസ്കരണം ഇന്നത്തെ മാധ്യമങ്ങളുടെ പ്രധാന പരിപാടിയാണ്.

Post a Comment

N:Bഒരാള്‍ക്ക്‌ എത്ര തവണ വേണമെങ്കിലും വാദങ്ങള്‍ ഉന്നയിക്കാവുന്നതാണ് ...വാദങ്ങള്‍ അറിയിക്കുമ്പോള്‍ നിര്‍ബന്ധം ആയും EMAIL FOLLOW up നിര്‍ബന്ധം ആയും ACTIVATE ചെയ്യുക..(വാദങ്ങള്‍ അറിയിക്കുന്നവര്‍ കമന്റ്‌ ബോക്സിനു താഴെയുള്ള SUBSCRIBE ബട്ടണ്‍ ക്ലിക്ക്‌ ചെയ്തു ACTIVATE) ചെയ്യുക.ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശങ്ങളും അഭിനന്ദനങളും ചര്‍ച്ച പോസ്റ്റില്‍ ഇടാതിരിക്കാന്‍ ശ്രമിക്കുക അങ്ങനെയുള്ളവ സന്ദര്‍ശക ഡയറിയില്‍ മാത്രം അറിയിക്കുക .
വാദങ്ങളില്‍ ലിങ്കുകള്‍ ചേര്‍ക്കാന്‍ ഈ ഫോര്‍മാറ്റ്‌ ഉപയോഗിക്കുക ..
<a href="web address">text to be displayed </a>

Followers

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP